കലോത്സവത്തിൽ കണ്ണീർ കലർത്തി എച്ച്2ബി.

കലോത്സവത്തിന്റെ രണ്ടാം ദിനം ഹയർ സെക്കണ്ടറി വിഭാഗം എച്ച് 2 ബി വിദ്യാർത്ഥികൾ, അന്തരിച്ച സംഗീത സാമ്രാട്ട് ബാല ഭാസ്കറിനെ അനുസ്മരിച്ച് അവതരിപ്പിച്ച നൃത്താവിഷ്കാരം സദസ്സിനെ കണ്ണീരിലാഴ്ത്തി. 13 വിദ്യാർത്ഥിനികളാണ് ബാലഭാസ്കറിന് സമർപ്പിക്കപ്പെട്ട അശ്രുപൂജയിൽ പങ്കാളികളായത്.

‘കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി…..’ ബാലഭാസ്കർ അനശ്വരമാക്കിയ ഈണത്തിലൂടെ തുടങ്ങി നർത്തകിമാർ അദ്ദേഹത്തിന്റെ ജീവിതം വേദിയിൽ വരച്ച് തുടങ്ങിയപ്പോൾ കാണികൾക്ക് കണ്ണുനീർ നനവുകളിലൂടെയല്ലാതെ പരിപാടി തുടർന്ന് വീക്ഷിക്കാൻ സാധിച്ചില്ല. ബാലഭാസ്കറായി സഫ്രാനയും, ലക്ഷ്മിയായി സംറയുമാണ് വേദിയിൽ സങ്കടക്കടൽ തീർത്തത്. അവസാനം കത്തിച്ച മെഴുകുതിരികളേന്തിയ നർത്തികിമാർക്കിടയിൽ ബാലഭാസ്കറിന്റെ ചിത്രം ഉയർന്നു വന്നപ്പോൾ കാണികൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

0

Hanaa binth Jafer

I am hanaa....

Leave a Reply

Your email address will not be published. Required fields are marked *

four × two =