കലോത്സവം Vs ഭക്ഷ്യോത്സവം

കലോത്സവം 2018 ന് മോടി കൂട്ടികൊണ്ട് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഫുഡ്‌ഫെസ്ററ് നടന്നു . സീതിസാഹിബിന്റെ ജീവ കാരുണ്യ കാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണം നടത്താൻ “തണൽ”ന്റെ ആഭിമുഖ്യത്തിലാണ് എല്ലാ വർഷവും ഫുഡ്‌ഫെസ്ററ് നടത്തുന്നത്. കലാപരിപാടിയോടോപ്പം ഫുഡ്‌ഫെസ്റ്റും തകർപ്പനായി തന്നെ നടന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പിന്തുണഒരുപോലെതന്നെ ലഭിച്ച ഭക്ഷ്യ മേള സ്റ്റാളുകളിൽ ഏതു സമയവും വമ്പിച്ച തിരക്കായിരുന്നു. ഒരു വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും സദസ്സിൽ കലാപ്രകടനങ്ങൾ ആസ്വദിക്കുമ്പോൾ, മറ്റുള്ളവർ ഭക്ഷ്യമേളയിലെ രുചി ആസ്വദിക്കുകയായിരുന്നു. എല്ലാവരുടെയും മനം കവർന്ന സ്വാദിഷ്ടമായ ഈ വിഭവങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെയും അവരുടെ അമ്മമാരെയും തണൽ കൺവീനർ ഹാഷിം പി.എം നന്ദി അറിയിച്ചു.

0

Author Profile

sahalamv
Sahala M V

sahalamv

Sahala M V

Leave a Reply

Your email address will not be published. Required fields are marked *

twelve + 13 =