കലോത്സവം; കലയുടെ ഉത്സവം

എന്ത് കൊണ്ടും അതിഗംഭീരമായിരുന്നു സീതിയിലെ കലോത്സവം. എല്ലാവരും ആർത്തുല്ലസിച്ച് ഒറ്റക്കെട്ടായി പരിപാടി വിജയിപ്പിച്ചു. കാണികളെ കൈയിലെടുക്കാനുള്ള ഹരം കൊള്ളിക്കുന്ന ഉഗ്രൻ പരിപാടികളാണ് പ്രത്യേകിച്ചും ഗ്രൂപ് ഇനങ്ങൾ.

ഗ്രൂപ്പ് പരിപാടികളിൽ കൂടുതലും സംഘഗാനം, ദേശഭക്തിഗാനം, നാടൻപാട്ട്, മൈം തുടങ്ങിയവയാണ്. രണ്ട് വേദികളുണ്ടായതിനാൽ ചില പരിപാടികൾ വേദി ഒന്നിലും മറ്റു ചിലത് വേദി രണ്ടിലുമായാണ് അവതരിപ്പിച്ചത്. വളരെ ആകാംക്ഷാഭരിതമായ പരിപാടികളായിരുന്നു നാല് ഗ്രൂപ്പുകളിലെ വിദ്യാർത്ഥികളുടേതും.

അതെ, കലാബോധമുള്ള കലോത്സവ വിജയികളായ റെഡ് ഹൗസിലെ വിദ്യാർത്ഥികൾ തന്നെയായിരുന്നു ഗ്രൂപ് ഇനങ്ങളിലും മുന്നേറിയത്. സംഘഗാനം, നാടൻപാട്ട്, വട്ടപ്പാട്ട്, മൈം എന്നിവയിൽ ഒന്നാം സ്ഥാനത്തോടെ തന്നെ വിജയിച്ചു. വാശിയേറിയ മത്സരമായതിനാൽ വിധി കർത്താക്കളുടെ വിധി നിർണയവും അതേപടി തന്നെയായിരുന്നു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച കലോത്സവം ആയതിനാൽ, കാണികളൊക്കെ വിജയം കരസ്ഥമാക്കുന്ന ഗ്രൂപ്പിന് വേണ്ടി കാത്തുനിന്നു.

സമയ പരിമിതി കാരണം പ്രാക്ടീസ് വളരെ കുറവായിരുന്നു. എന്നാൽ പോലും അതൊന്നും വകവെക്കാതെ എല്ലാവരും കഠിനാധ്വാനം ചെയ്ത് കലയുടെ മഹോത്സവം തന്നെയാക്കി മാറ്റി.

1

Nashvah Anees

Sensitive

Leave a Reply

Your email address will not be published. Required fields are marked *

three + 11 =