ഓർമ്മകളിലൂടെ സമദ്

സീതി സാഹിബ് ഹയർ സെക്കന്ററി സ്‌കൂൾ കലോത്സവത്തിൽ മുഖ്യാതിഥിയായി പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും പൂർവ്വ വിദ്യാർഥിയുമായ കോമഡി ഉത്സവം ഫെയിം സമദ് എത്തുന്നു എന്നറിഞ്ഞത് മുതൽ വിദ്യാർത്ഥികൾ ആവേശത്തിലായിരുന്നു. സീതി സാഹിബിലെ കലോത്സവവേദിയിൽ നിന്നും ഉയർന്നുവന്ന ഈ കലാപ്രതിഭ വർഷങ്ങൾക്കു ശേഷം അതേ സ്കൂളിൽ മുഖ്യാതിഥിയായി കാലുകുത്തിയത് ഒരുപാട് ഓർമ്മകളുമായിട്ടായിരുന്നു. വിദ്യാലയ ഓർമ്മകളും ബാല്യകാല ഓർമ്മകളും ഉൾപ്പടെ അദ്ദേഹത്തിന്റെ ജീവിതം വിദ്യാർത്ഥികൾക്ക് മുന്നിൽ മനോഹരമായി വരച്ചിടുമ്പോൾ വിദ്യാർത്ഥികൾ കൗതുകത്തോടെ കേട്ടിരുന്നു.

തന്റെ ഉള്ളിലുണ്ടായിരുന്ന ‘കലയെ’ കണ്ടെത്തി പരിപോഷിപ്പിച്ചത് സീതി സാഹിബ് സ്‌കൂളും ഇവിടത്തെ അധ്യാപകരുമാണെന്ന്‌ സമദ് പറഞ്ഞപ്പോൾ സദസ്സിൽ നിറഞ്ഞ കയ്യടി മുഴങ്ങി. 2002 ലെ കലോത്സവത്തിൽ ബ്ലൂ ഹൗസിന്റെ പ്രതിനിധി ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ നൈറ്റ് ക്ലാസ്സുകളിൽ പങ്കെടുത്തതും, സ്കൂളിൽ നിന്ന് ലഭിക്കുന്ന വത്തക്ക ജ്യുസും ബിസ്‌കറ്റും കഴിച്ചതും സരസമായി അവതരിപ്പിച്ച് അദ്ദേഹം കുറച്ച് സമയത്തേക്ക് ആ പഴയ പത്താം ക്ലാസ്സുകാരനിലേക് മടങ്ങി.

“എന്നിലെ കലയെ വളർത്തിക്കൊണ്ട് ഇങ്ങനൊരു പദവി നേടാൻ സാധിച്ചത് ഒരുപാട് നല്ല അധ്യാപകരുടെ സമീപനവും പ്രോൽത്സാഹനവും അതിലുപരി എന്നും കൂടെ നിന്ന സുഹൃത്തുക്കളും ആയിരുന്നു “,” അവരുടെ പ്രോത്സാഹനം എന്നിൽ ഉണ്ടാക്കിയ പ്രചോദനമാണ് ഓരോ വേദിയും കീഴടക്കാൻ എന്നെ പ്രാപ്തനാക്കിയത്” സമദിന്റെ അന്ന് പ്രോത്സാഹിപ്പിച്ച കൂട്ടുകാരിൽ ചിലർ ഇന്ന് സീതിയിലെ അധ്യാപകരാണ്.

0

Author Profile

Husna
I am from thaliparmba

Husna

I am from thaliparmba

Leave a Reply

Your email address will not be published. Required fields are marked *

four × three =