ഓർമകൾക്ക് സാക്ഷിയായി കുടിവെള്ളം പദ്ധതി.

സീതി സാഹിബ് സ്കൂളിലെ വേർപിരിഞ്ഞ രണ്ട്‍ സുഹൃത്തുക്കളുടെ ഓർമയ്ക്കായി വിദ്യാർഥികൾ ഒരുക്കിയ കുടിവെള്ള പദ്ധതി പ്രവർത്തന സജ്ജമായി. വിടപറഞ്ഞ മുഹമ്മദിന്റെയും അബ്ദുല്ലയുടെയും സ്മരണയ്ക്കായി കുടിവെള്ള പദ്ധതിയെന്ന ആശയത്തിന് രൂപം കൊടുത്തത് സഹപാഠികളായിരുന്നു.. വിദ്യാർത്ഥികൾ തന്നെ മുൻകൈയെടുത്തു അതിനുള്ള ഫണ്ട് സ്വരൂപിക്കുകയും ചെയ്തിരുന്നു.

ചടങ്ങിന് കാസിം സാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ പി.കെ.സുബൈർ ഉദഘാടനം നിർവഹിച്ചു. നമ്മിൽ നിന്ന്അകന്നുപോയ ആ രണ്ട്‍ വിദ്യാർത്ഥികൾ എല്ലാവർക്കും മാതൃകയാണെന്നും, നമ്മൾ അവരെ ഓർമ്മിക്കേണ്ടത് അവരുടെ സ്വഭാവം പിൻപറ്റിക്കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഈ പദ്ധതിയെ വിജയകരമാക്കാൻ സഹായിച്ച എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇതിന് അനുവാദം തന്ന മാനേജർക്കും വിദ്യാർത്ഥികളുടെ പ്രതിനിധിയായ അർഷദ് (എച്ച് 2 എ )നന്ദി അറിയിച്ചു.

0

Mufeeda

Hi I'm Mufeeda Call me Mufee

Leave a Reply

Your email address will not be published. Required fields are marked *

7 + 9 =