ഓർമകളിൽ മുഹമ്മദ്…

മരണമെന്ന സത്യത്തെ എല്ലാവർക്കും അംഗീകരിക്കാൻ മടിയാണ്. എന്നാൽ ജീവിതമെന്ന യാഥാർത്യത്തിൽ മരണം അനിവാര്യമാണ്. ഒരാൾ നമുക്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് നാം തിരിച്ചറിയുന്നത് അയാൾ നമ്മിൽ നിന്ന് എന്നെന്നേക്കുമായി അകലുമ്പോഴാണ്.

ഞാനുമെന്റെ കൂട്ടുകാരും ആ ഒരു നൊമ്പരത്തിലാണ്. അംഗീകരിക്കാൻ കഴിയാത്ത ആ സത്യം ഇന്ന് ഞങ്ങളിലും വന്നിരിക്കുന്നു.

മുഹമ്മദ് ഒരു സഹപാഠി എന്നതിലപ്പുറം ഞങ്ങൾക്കെന്നും ഒരു നല്ല കൂട്ടുക്കാരാനായിരുന്നു, അതിനുമപ്പുറം ഒരു സഹോദരനും. എപ്പോഴും പുഞ്ചിരിച്ച്‌ ഞങ്ങളിലെ നല്ലതും ചീത്തയും ചൂണ്ടികാണിച്ചുകൊണ്ട് ഒരു സഹോദരന്റെ സ്നേഹവും കരുതലും അവൻ ഞങ്ങൾക്ക് നൽകിയിരുന്നു.

സ്വഭാവം കൊണ്ടും പ്രവർത്തികൾ കൊണ്ടും അവൻ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായിരുന്നു. നല്ല സ്വഭാവത്തിന് ഉദാത്തമായ മാതൃകയാണ് മുഹമ്മദ്. അവൻ ഒരിക്കലും തെറ്റുകളെ ഇഷ്ടപ്പെട്ടിരുന്നില്ല. അവന്റെ കയ്യിൽ നിന്ന് തെറ്റ് സംഭവിച്ച് പോയാൽ അപ്പോൾത്തന്നെ ക്ഷമാപണം നടത്തുമായിരുന്നു. എന്ത് തീരുമാനം എടക്കുമ്പോഴും അതിന്റെ രണ്ടുവശങ്ങളും ചിന്തിച്ചു മറ്റുളവരുടെ അഭിപ്രായം ചോദിച്ചുകൊണ്ട് മാത്രമേ അവൻ അത് ചെയ്യാറുണ്ടായിരുന്നുള്ളു.

“എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ഒരാളായിത്തീരണം” അവൻ എന്നോട് അവസാനമായി പറഞ്ഞ ഈ കാര്യം ഞാൻ ഇപ്പോഴും ഓർക്കുന്നു . അവന്റെ ആഗ്രഹം പക്ഷെ, അത് ഒരിക്കലും അവന്റെ മരണത്തിലൂടെയാകുമെന്ന് ഞാൻ കരുതിയില്ല. മുഹമ്മദിനെ ഓരോരുത്തരും എത്രത്തോളം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നു എന്ന് ഇപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്.

ചില ഓർമ്മകൾ വാക്കുകൾക്കതീതമാണ്. ഇനിയും ഒരുപാട് ഓർമ്മകൾ അവശേഷിക്കുന്നു. എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം ഞങ്ങളുടെ ഓർമകളിൽ മാത്രമല്ല ഞങ്ങളൂടെ കൂടെതന്നെ ഉണ്ട് എപ്പോഴും…

0

Author Profile

Shahna Saidarakath
Shahna S

Shahna Saidarakath

Shahna S

Leave a Reply

Your email address will not be published. Required fields are marked *

4 × 4 =