ഒടുവിൽ യെല്ലോ ഹൗസ്

സീതിസാഹിബ് ഹയർ സെക്കന്ററി സ്‌കൂൾ കായികമേള 2018 ൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ യെല്ലോ ഹൌസ് ചാമ്പ്യന്മാരായി. സെപ്റ്റംബർ 27ന് രാവിലെ പത്തുമണിക്കാണ് ആവേശപ്പോരാട്ടത്തിന് തുടക്കംകുറിച്ചത്. വിദ്യാർത്ഥികളുടെ അതിമനോഹരമായ മാർച്ച് പാസ്റ്റായിരുന്നു ആദ്യമായി. യെല്ലോ ഹൌസ്, ഗ്രീൻ ഹൌസ്, ബ്ലൂ ഹൌസ്, റെഡ് ഹൌസ്, എസ്‌.പി.സി, ജെ.ആർ.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിദ്യാർത്ഥികളുടെ മാർച്ച് കൗമാര കായിക ഉത്സവത്തിന് ആവേശകരമായ തുടക്കം സമ്മാനിച്ചു. തളിപ്പറമ്പ സബ് ഇൻസ്‌പെക്ടർ കെ.ദിനേശൻ മേള ഉദ്ഘാടനം ചെയ്തു. പിന്നീട് വിവിധ ഇനങ്ങളിൽ നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു ചടങ്ങും ഉദ്ഘാടനത്തോടനുബന്ധിച്ച് ഉണ്ടായിരുന്നു.
പിന്നീട് സീതയുടെ വിശാലമായ മൈതാനം സാക്ഷ്യം വഹിച്ചത് അവിസ്മരണീയ മുഹൂർത്തങ്ങൾക്കായിരുന്നു. വിവിധ വിഭാഗങ്ങളിലും ഇനങ്ങളിലുമായി ഹൈസ്‌കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ കടുത്ത ചൂടിനെ വകവയ്ക്കാതെ പോരാടി.

0

Rumanu Silmi P

Positive

Leave a Reply

Your email address will not be published. Required fields are marked *

1 × one =