എഡിറ്റോറിയൽ

സീതി ജേർണൽ 2017-2019. ജേണലിസം ക്ലബിന്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രയത്നത്തിന്റെ ഫലം. ഇത് യാഥാർഥ്യമാക്കാൻ സഹകരിച്ച സഹപാഠികൾക്കും അധ്യാപകർക്കുമുള്ള കടപ്പാട് ആദ്യം തന്നെ അറിയിക്കട്ടെ. 2018-2019 അധ്യയന വർഷത്തിൽ സീതി ക്യാമ്പസിനകത്തും പുറത്തുമായി സീതിയുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും പരമാവധി ഉൾക്കൊള്ളിക്കാൻ ശ്രമിച്ചിട്ടുണ്ട്. എങ്കിലും പലതും വിട്ടു പോയിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ പ്രായോഗിക പഠനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പരീക്ഷണ മാഗസിനാണിത്. തെറ്റുകൾ ക്ഷമിക്കുക, അവ സദയം ചൂണ്ടിക്കാണിക്കുക.
2019ലെ ഫെബ്രുവരി മാസത്തിൽ, അകവും പുറവും പരീക്ഷാ ചൂടിൽ വെന്തുരുകുമ്പോൾ ഒന്നു തിരിഞ്ഞു നോക്കുമ്പോൾ മനസ്സിൽ തെളിയുന്നതെന്താണ്? സംഭവ ബഹുലമായിരുന്നു കഴിഞ്ഞ രണ്ടു വർഷം. സ്‌കൂളിൽ നടന്ന എല്ലാ പരിപാടികളിലും എച്ച് 2 ബി തങ്ങളുടെതായ മുദ്ര പതിപ്പിച്ചുവെന്നത് തീർച്ചയാണ്. ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ രണ്ടു വർഷങ്ങളിൽ ഞങ്ങളെ ചേർത്തുപിടിച്ച സീതി സാഹിബ് സ്‌കൂളിന് നന്ദി.

5

Hanaa binth Jafer

I am hanaa....

Leave a Reply

Your email address will not be published. Required fields are marked *

4 + 19 =