ഈ മഴയും മറക്കും

മഴയെ പ്രണയിച്ച് വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടവരും മറ്റും ഇന്ന് മഴയെ കാണുമ്പോൾ ഭീതിയിലാണ്. എത്ര തന്നെ പ്രളയം വന്നാലും മഴയെന്നും അനുഗ്രഹമാണ്.
ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ അനുയോജ്യമായ കാലാവസ്ഥ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം.ഇത്ര മാസം മഴ ,ഇത്ര കാലം വെയിൽ പിന്നെ തണുപ് കാലം ഇങ്ങനെ തുടങ്ങി നമ്മുടെ കാലാവസ്ഥ വ്യക്തമായി രേഖപ്പെടുത്തിയത് പോലെ സംഭവിക്കുന്നതാണ്. എന്നാൽ പല കാരണങ്ങളാൽ നമ്മുടെ കാലാവസ്ഥ മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ പ്രളയം അതിന് ഉത്തമ ഉദാഹരണമാണ്. പ്രളയം ഒരുപാട് ദുരന്തം സൃഷ്ടിച്ചെങ്കിലും നമ്മൾ മലയാളികൾ ഒത്തൊരുമയോടെ അതിജീവിച്ചെന്നത് കൗതുകകരമാണ്. എന്ത് തന്നെ ആയാലും ഈ പ്രളയത്തെക്കുറിച്ച് നാം ഒരുപാട് പഠിക്കേണ്ടിയിരിക്കുന്നു.
ഈ ഒരു പ്രളയം വന്നപ്പോഴാണ് 1924 ൽ ഇത്തരത്തിൽ ഇല്ലെങ്കിലും ഇതിനോടടുത്തരീതിയൽ കേരളത്തിൽ പ്രളയം ഉണ്ടായിരുന്നെന്ന് നാം അറിഞ്ഞത്. ഒരു ചരിത്ര പുസ്തകത്തിലോ, ഭൂമിശാസ്ത്ര പുസ്തകത്തിലോ ആ ഒരു പ്രളയത്തെ കുറിച്ച്, അതിനെ നേരിട്ടതിനെ കുറിച്ച്, അതിനെ അതിജീവിച്ചതിനെ കുറിച്ച് രേഖപെടുത്തിയിട്ടുണ്ടായിരുന്നില്ല. എത്ര സുനാമിയും എത്ര പ്രളയവും വന്നു കഴിഞ്ഞാലും മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കില്ല എന്നത് കൊണ്ട്തന്നെ ഇനിയും ഒരു പ്രളയത്തിന് സാധ്യത ഉണ്ടാകുകതന്നെ ചെയ്യും.
നേരത്തെ സൂചിപ്പിച്ചത് പോലെ 1924 ൽ പ്രളയത്തിൽ മുങ്ങിയ സ്ഥലങ്ങളിലായിരുന്നു പിന്നീട് വർഷങ്ങൾക് ശേഷം കൊച്ചി എയർപോർട്ട് അടക്കം എറണാകുളം ജില്ലയിലെ ഇന്ന് പ്രളയത്തിൽ നശിച്ച വീടുകളും മറ്റും നിർമിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ തകർന്ന മിക്ക വീടുകളും നിർമ്മിക്കപ്പെട്ടത് പരിസ്ഥിതി ആഘാത മേഖലകളിലാണ്. ഇവിടെ അഞ്ചാറ് വർഷങ്ങൾക് മുമ്പേ പശ്ചിമഘട്ടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് ചേർത്ത വായിക്കേണ്ടതാണ്.
കേരളം കൈനീട്ടുകയാണിപ്പോൾ, ദുരിതാശ്വാസം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുക്കാണ്. ഇപ്പോഴും പ്രകൃതി ദുരന്തങ്ങളുടെ പ്രകമ്പനങ്ങളും മുഴക്കങ്ങളും മലയോര ദേശങ്ങളെ പിടിച്ചുലക്കുന്നു. ദുരന്ത ഭൂമിയിൽ ഇപ്പോൾ വേർതിരിവുകളൊന്നുമില്ല, പാവപ്പെട്ടവനും, മുതലാളിയും എല്ലാം ഇപ്പോൾ തുല്യ ദുഖിതരാണ്. ഒരേയൊരു ആവശ്യമേ അവർക്കുള്ളൂ, കുടിക്കാൻ ശുദ്ധജലം, ഉടുക്കാൻ അത്യാവശ്യ വസ്ത്രം. അഭയാർത്ഥി ക്യാമ്പിലും ഒരേ മനസ്സ്, ഇതാണ് മലയാളികളുടെ കരുത്ത്. ഒത്തൊരുമയിലൂടെ അവർ അതിനെ അതിജീവിക്കുന്നു.
ഈ പ്രളയത്തിൽ തകർന്ന എല്ലാം പുനർനിർമ്മിക്കുമ്പോൾ, അല്ലെങ്കിൽ നവകേരളം സൃഷ്ടിക്കാൻ ഒരുങ്ങുമ്പോൾ പ്രളയം ഇനിയും സംഭവിക്കുമെന്ന ക്രാന്ത ദൃഷ്ടിയോടെ വേണം പ്ലാനുകൾ തയ്യാറാക്കാൻ.

0

Samrath.M

Talkative

Leave a Reply

Your email address will not be published. Required fields are marked *

5 × 2 =