ഇമ്മിണി ബല്ല്യ അനുസ്മരണം…

മലയാളികളുടെ മനസ്സിൽ എന്നും സ്ഥാനമുള്ള പ്രശസ്ത സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീർ. കോട്ടയം വൈക്കത്ത് ജനിച്ച അദ്ദേഹത്തിന്റെ ഓർമ്മ ദിനമാണ് ജൂലൈ 5. മലയാള സാഹിത്യത്തിൽ ഏറ്റവും അധികം വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാൾ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ധാരാളം നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്, അവയിൽ ചിലതാണ് പാത്തുമ്മാന്റെ ആട്, ന്റുപ്പൂപ്പാക്കൊരാനൊണ്ടാർന്നു, ബാല്യകാല സഖി, മതിലുകൾ എന്നിവ. അദ്ദേഹത്തിന്റെ എഴുത്തിൽ മനുഷ്യരുടെ നാട്യങ്ങളില്ലാത്ത യഥാർത്ഥ ജീവിതം കാണാം.

ബഷീർ അനുസ്മരണദിനത്തോടനുബന്ധിച്ച് എൻ എസ് എസ് വളണ്ടിയർമാർ പ്ലക്കാർഡുകളേന്തി വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലും കയറി അദ്ദേഹത്തെക്കുറിച്ച് ചെറിയ സന്ദേശം നൽകി. വളണ്ടിയർ അൻഷാദ് ആണ് ബഷീർ അനുസ്മരണ ദിന സന്ദേശം ഒരു ചെറുകഥയിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചത്.

എല്ലാ എൻ എസ് എസ് വളണ്ടിയർമാരും ബഷീറിന്റെ ചിത്രങ്ങളും, അദ്ദേഹത്തിന്റെ പ്രത്യേകതകളും, സാഹിത്യ രചനാരീതി സവിശേഷതകളും പ്ലക്കാർഡുകളിൽ പ്രദർശിപ്പിച്ച് ക്ലാസ്സുകളിൽ കയറി.

വൈക്കം മുഹമ്മദ് ബഷീർ എന്ന വ്യക്തിയെ പരിചയപ്പെടുത്താനും, അദ്ദേഹത്തിന്റെ ഏറെ പ്രസിദ്ധമായ കൃതികളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കാനും ഈ പരിപാടിയിലൂടെ എൻ എസ് എസ് വളണ്ടിയർമാർക്ക് സാധിച്ചു.

0

Author Profile

Sherin Kanatt
Sherin Kanatt
From Taliparamba.

Sherin Kanatt

From Taliparamba.

Leave a Reply

Your email address will not be published. Required fields are marked *

one + 11 =