ഇന്റർസോൺ ഫുട്ബോൾ ചാംപ്യൻഷിപ് സീതിക്ക്

തളിപ്പറമ്പ നോർത്ത് സബ്‌ജില്ല ഇന്റർസോൺ ഫുട്ബോൾ ചാംപ്യൻഷിപ് കപ്പിൽ സീതിസാഹിബ് മുത്തമിട്ടു

കഴിഞ്ഞ വർഷം കൈവിട്ട സബ്‌ജില്ല ഇന്റർസോൺ ഫുട്ബോൾ ചാംപ്യൻഷിപ് ഇനി സീതിസാഹിബ് സ്കൂളിന് സ്വന്തം. കഴിഞ്ഞ തവണ ഫൈനലിൽ സീതിയെ പരാജയപ്പെടുത്തി കപ്പ് ഉയർത്തിയ ടാഗോർ സ്ക്കൂളിനെ അതേ രീതിയിൽ മലർത്തിയടിച്ചുകൊണ്ടാണ് ഇത്തവണ സീതി മധുര പ്രതികാരം ചെയ്തത്. തളിപ്പറമ്പ ഉണ്ടപറമ്പ മൈതാനിയിൽ സെപ്തംബർ 4നു രാവിലെ ഒമ്പത് മണിക് ആരംഭിച്ച ടൂർണമെൻറ് വൈകിട്ട് അഞ്ചരയോടെയാണ് സമാപിച്ചു. കിക്കോഫ് കർമ്മം ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.രാഘവൻ നിർവഹിച്ചു.

സെമി ഫൈനൽ മത്സരത്തിൽ ശക്തരായ ചപ്പാരപ്പടവ് സ്‌കൂളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് സീതി ഫൈനലിൽ പ്രവേശിച്ചത്. ഇരുപാദ ങ്ങളിലുമായി ഇരുടീമും തുല്യതപാലിച്ചതിനാലാണ് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഫൈനലിൽ കഴിഞ്ഞവർഷത്തെ എല്ലാ കണക്കുകളും അതേ രീതിയിൽ തന്നെ തിരിച്ചു കൊടുക്കണമെന്ന വാശിയോടെയാണ് ‘സീതി’ ടാഗോറിനെതിരെ ബൂട്ടണിഞ്ഞത്. ആദ്യപാദം ഇരുവർക്കും ലീഡ് ഉയർത്താൻ സാധിച്ചില്ല. കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കവെയാണ് ഷിബിലിയിൽ നിന്നും ആ സുന്ദരമായ ഗോൾ പിറന്നത്. സുഫിയാനെടുത്ത ഫ്രീകിക്ക് ഗോളി തടഞ്ഞെങ്കിലും അത് ഷിബിലിയുടെ കാലുകളിലേക്കാണ് എത്തിയത്. അത് പോസ്റ്റിലേക്ക് തള്ളിയിടേണ്ട ആവശ്യം മാത്രമേ ഷിബിലിക്ക് ഉണ്ടായിരുന്നുള്ളൂ.

സബ് ജില്ലാ സ്പോർട്സ് യൂണിയൻ പ്രസിഡന്റ് എം.കുമാരൻ വിജയികൾക്ക് ഉപഹാരം നൽകി.

0

ADILKP

adil kp

Leave a Reply

Your email address will not be published. Required fields are marked *

seventeen − eight =