ആവേശനിറവിൽ കൊയ്ത്തുത്സവം

സീതി സാഹിബ് ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പനങ്ങാട്ടൂർ ഗ്രാമത്തിലെ വയലുകളിൽ കൊയ്ത്തുത്സവം നടത്തി. വളണ്ടിയർമാർ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒക്ടോബർ 14ന് ഉച്ചയോടെ വിളവെടുപ്പിനായി എത്തി. ഇതുവരെ കാണുകയോ പരിചയിക്കുകയോ ചെയ്തിട്ടില്ലാത്ത കൊയ്ത്തിനെത്തുമ്പോൾ വിദ്യാർത്ഥികൾ ആവേശഭരിതരായിരുന്നു.

പനങ്ങാട്ടൂർ കെ. വി ചന്ദ്രൻ സ്മാരക കലാസമിതി ആൻഡ് ഗ്രന്ഥാലയം പ്രവർത്തകർ നടത്തുന്ന ജൈവ കൃഷിയിടത്തിലായിരുന്നു വിളവെടുപ്പ്. ഉത്സവം മുൻ പഞ്ചായത്തംഗം കെ.വി ലക്ഷ്മണന്റെ അധ്യക്ഷതയിൽ കൃഷി ഓഫീസർ എം. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കൃഷികളും മറ്റു കാർഷിക രീതികളും അന്യം നിന്ന് പോയ്‌ക്കൊണ്ടിരിക്കുന്ന ആധുനികകാലത്ത്, ഗ്രാമത്തിന്റെ കാർഷികാഘോഷമായ വിളവെടുപ്പിൽ പങ്കുചേരാനായതിൽ എല്ലാവരും സന്തോഷിച്ചു. വിളവെടുപ്പിൽ സഹായിക്കുന്നതിനോടൊപ്പം കർഷകരിൽ നിന്നും കൃഷിരീതികളെക്കുറിച്ചും നെല്ലിനങ്ങളെക്കുറിച്ചും ചോദിച്ചറിയാൻ വിദ്യാർഥികൾ സമയം കണ്ടെത്തി.  അഞ്ചോളം വയലുകളിൽ നെല്ലിന്റെ വിളവെടുപ്പിൽ പങ്കാളികളായ വിദ്യാർത്ഥിസംഘം വൈകിട്ടോടെ മടങ്ങി. ഏറെ നേരം മണ്ണിന്റെ മടിത്തട്ടിൽ ചിലവഴിച്ച വിദ്യാർഥികൾ, കാർഷിക കാര്യങ്ങൾ അടുത്തറിയാൻ സാധിച്ചതിന്റെ പൂർണ്ണ നിർവൃതിയിലായിരുന്നു.

കൃഷിയോഫീസർ എം.ഗംഗാധരൻ സർ, സി.മുഹമ്മദ് റഫീഖ്, പ്രിൻസിപ്പാൾ എം കാസിം, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ മൊയ്തു പാറമ്മൽ അധ്യാപകരായ നൂറുദ്ധീൻ, ജാസിർ എന്നിവർ വിളവെടുപ്പിന് നേതൃത്വം നൽകി.

0

Author Profile

fathimap
fathima p

fathimap

fathima p

Leave a Reply

Your email address will not be published. Required fields are marked *

2 + 15 =