അരുൺ ദിനേശിന് ചെസ്സ് ചാമ്പ്യൻഷിപ്.

സബ് ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനം നേടി സ്‌കൂളിന്റെ യശസ്സ് ഉയർത്തിപ്പിടിച്ച് 8 -യുവിൽ പഠിക്കുന്ന അരുൺ ദിനേശ്‌ ജില്ലാ ചാമ്പ്യനായി. കണ്ണൂർ സെന്റ് മൈക്കിൾസ് സ്‌കൂളിൽ വെച്ചാണ് മത്സരം നടന്നത്. കരുത്തുറ്റ എതിരാളികൾക്കെതിരെ ശ്രദ്ധാപൂർവ്വം കരുക്കൾ നീക്കിയാണ് അരുൺ ഈ നേട്ടം കരസ്ഥമാക്കിയത്. വീടിന് സമീപത്തുള്ള വിശി ചെസ്സ് സ്‌കൂളിൽ കഴിഞ്ഞ മൂന്നര വർഷത്തോളം തുടരുന്ന പരിശീലനത്തിനൊടുവിലാണ് അരുൺ ഈ നേട്ടം കരസ്ഥമാക്കിയത്. ചെസ്സിൽ ഇനിയും കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ആഗ്രഹിക്കുന്ന അരുണിന്റെ റോൾ മോഡൽ ഗ്രാന്റ്മാസ്റ്റർ വിശ്വനാഥൻ ആനന്ദാണ്.

0

Mufliha

Mufliha K

Leave a Reply

Your email address will not be published. Required fields are marked *

twelve + four =