അനുമോദിച്ചു
സംസ്ഥാന തലത്തിൽ മികച്ച എൻ .എസ് .എസ് വളണ്ടീയറായി തിരഞ്ഞടുക്കപെട്ട അനുശ്രീയെയും, സംസ്ഥാന പവർ ലിഫ്റ്റിങ് മത്സരത്തിൽ ചാമ്പ്യനായ മിഥിലാജിനെയും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു. ഒക്ടോബർ 30ന് വൈകിട്ട് സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രിൻസിപ്പാൾ എം. കാസിം ഉദ്ഘാടനം ചെയ്തു. മികച്ച നേട്ടം കരസ്ഥമാക്കി സ്കൂളിന്റെ യശസ്സ് ഉയർത്തിയ ഇരുവർക്കും അദ്ദേഹം ഉപഹാരം സമർപ്പിച്ചു.
സ്റ്റാഫ് പ്രതിനിധി ഫിറോസ് ടി അബ്ദുല്ല, സ്കൂൾ ലീഡർ ആതിര എ. എന്നിവർ ആശംസ അറിയിച്ചു.
‘സായാഹ്ന വിശേഷം’ പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആതിരയ്ക്കുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു.
അനുശ്രീ മറുപടി പ്രസംഗം നടത്തി.
0Author Profile

- I'm shaharbana.i'm 16 years old.and i'm coming from nattuvayal.my hobbie is sleeping and my ambition is to become a pshychologist.
Latest entries
News2018.09.01അനുമോദിച്ചു