അതിജീവനത്തിന്റെ കലോത്സവം

ഇത്തവണത്തേത് അതിജീവനത്തിന്റേയും, കാരുണ്യത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും കലോത്സവമായിരുന്നു.

വളരെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് കലോത്സവം തീരുമാനിക്കപ്പെട്ടത് തന്നെ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, കലോത്സവം ഉണ്ടായേക്കില്ല എന്ന് കരുതിയിരുന്നു. പിന്നീട് ആർഭാടങ്ങളൊന്നും ഇല്ലാതെ ലളിതമായി, ചിലവ് ചുരുക്കി കലാമേള നടത്തുവാൻ തീരുമാനിച്ചു. എങ്കിലും വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റു കാണികളുടെ ആവേശത്തിനും ആരവങ്ങൾക്കും ഒരു കുറവും സംഭവിച്ചില്ല.

കേരളം കണ്ട രണ്ടാമത്തെ ദുരിതത്തിൽ യാതന അനുഭവിക്കുന്ന ഒരുപാട് മുഖങ്ങൾക്കൊപ്പം നമ്മുടെ സ്കൂളും കൈകോർത്തു. അതിന്റെ ഭാഗമായി ചെലവ് പരമാവധി ചുരുക്കികൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർത്ഥികളും അധ്യാപകരും സുമനസ്സോടെ സഹായം അർപ്പിചു. ഇതിന്റെ ഭാഗമായി വേദികളുടെ എണ്ണം കുറയ്ക്കുകയും, പണച്ചിലവുള്ള ഗ്രൂപ്പ് ഇനങ്ങൾ പരമാവധി ഒഴിവാക്കുകയും ചെയ്തു. ഇങ്ങനെ ‘അതിജീവനം’ ഒരു ചോദ്യചിഹ്നമായി പകച്ച് നിൽക്കുന്ന കേരളജനതയ്ക്ക് വേണ്ടി ഒറ്റകെട്ടായി നിൽക്കുകയായിരുന്നു “സീതിയുടെ കലോത്സവ വേദി”.

പതിവ് പോലെ “തണൽ “കാരുണ്യ പദ്ധതിയുടെ ഭാഗമായി ഫുഡ്‌ഫെസ്റ്റും ഐസ്ക്രീം പാർലറും നടത്തി. ഇതിൽ നിന്നും ലഭിച്ച വരുമാനം നിർധനരായ കുട്ടികൾക്കും ദുരിതാശ്വാസത്തിലേക്കും നൽകുകയായിരുന്നു. കലോത്സവത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ചിത്രപ്രദർശനവും വിൽപ്പനയും നടത്തി. ഇതിൽ നിന്ന് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ചു.

0

Author Profile

Shaheena sharafudheen
Seethian

Shaheena sharafudheen

Seethian

Leave a Reply

Your email address will not be published. Required fields are marked *

1 × three =