അടുക്കളയുടെ തണൽ

കഴിഞ്ഞ കുറെ വർഷങ്ങളായി കലോത്സവത്തിൽ ‘തണലിന്റെ’ ഭക്ഷ്യമേള വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രസമുകുളങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങിയിട്ട്. കലോത്സവം എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും മനസ്സിൽ ഭക്ഷ്യമേളയിലെ കൊതിയൂറും വിഭവങ്ങളാണ്. തണലിന്റെ രുചി മേളയുടെ പുറകിലെ ജീവകാരുണ്യ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ കലോത്സവം നടക്കുന്ന രണ്ടു ദിനങ്ങളിലും അതിരാവിലെ വിദ്യാർത്ഥികളുടെ വീടുകളിലെ അടുക്കളകളിൽ തിളച്ച എണ്ണയിൽ നടക്കുന്ന ‘രസ’ പ്രവർത്തനങ്ങളെ കുറിച്ചും അപ്പോഴുണ്ടാകുന്ന അവരുടെ അമ്മമാരുടെ കിലുങ്ങുന്ന വളകളുടെ സംഗീതത്തെ കുറിച്ചും നമ്മൾ ഓർക്കേണ്ടതുണ്ട്.

ഭക്ഷ്യമേളയിൽ വിൽപ്പന നടത്തുവാൻ ആവേശത്തോടെ വിഭവങ്ങൾ തയാറാക്കി നൽകുന്ന മാതാക്കളും അവർക്ക് അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു നൽകുന്ന പിതാക്കളുമാണ് യഥാർത്ഥ താരങ്ങൾ. പാചകം ഒരു കലതന്നെയാണെന്ന് എല്ലാവർക്കും അറിയാം. ഈ കലയിൽ എ പ്ലസ് നേടിയവരാണ് തളിപ്പറമ്പിലെ വീട്ടമ്മമാർ. ഓരോ കുടുംബവും തങ്ങളുടെ സ്പെഷൽ വിഭവങ്ങൾ സ്നേഹത്തിലും കാരുണ്യത്തിലും ചാലിച്ച് തയാറാക്കി മക്കളുടെ കയ്യിൽ കൊടുത്ത് വിടുമ്പോൾ അവർക്കുണ്ടാകുന്ന നിർവൃതി പറഞ്ഞറിയിക്കാൻ വയ്യ.

മറ്റുപല ജോലികളും മാറ്റിവെച്ചാണ് ‘തണൽ പദ്ധതി’യിലേക്കുള്ള തങ്ങളുടെ ദാനധർമ്മം അവർ നിറവേറ്റിയത്. അവരുടെ കരുണയും സഹജീവി സ്നേഹവും പലനിര ഭക്ഷണ വിഭവങ്ങളുടെ രൂപത്തിൽ ഭക്ഷ്യമേളയിൽ അണിനിരന്നു. ഭക്ഷ്യോത്സവത്തിന് വേണ്ടി നാനൂറോളം വീടുകളിൽ നിന്നാണ് തളിപ്പറമ്പിന്റെ രുചി വൈവിദ്ധ്യങ്ങൾ എത്തിച്ചേർന്നത്. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു ലക്ഷത്തോളംരൂപ സമാഹരിക്കാൻ സാധിച്ചു.

0

Author Profile

rahana
Rahana

rahana

Rahana

Leave a Reply

Your email address will not be published. Required fields are marked *

three × 5 =