അക്ഷരമുറ്റത്തേക്ക്

കേരളം വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള കുട്ടികൾ ഒരേ ദിവസം പുതിയ അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു. ജൂൺ 6ന് വിദ്യാർത്ഥികളെല്ലാം അവരുടെ കലാലയ മുറ്റത്തേക്ക് തിരികെ എത്തി. പതിനൊന്നാം ക്ലാസ്സിലെ വിദ്യാർത്ഥികൾ പുതിയ കൂട്ടുകാരെ കണ്ടെത്തുന്ന തിരക്കിലും പന്ത്രണ്ടാം ക്ലാസ്സുകാർ അവരുടെ കൂട്ടുകാരെ കണ്ട സന്തോഷത്തിലും ആയിരുന്നു.

തളിപ്പറമ്പ സീതി സാഹിബ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവേശനോത്സവത്തിൻറെ ഭാഗമായി എല്ലാ വിദ്യാർത്ഥികളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. എൻ. എസ്സ്. എസ്സിന്റെയും സ്കൗട്ട് ഗൈഡ്‌സിന്റെയും നേതൃത്വത്തിൽ നടന്ന പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലി കൊടുത്തത് ഗൈഡ്സ് പ്രതിനിധി ആയ H2B വിദ്യാർത്ഥിനി കാവ്യാ വിനോദ് ആണ്. പ്രിൻസിപ്പാൾ കാസിം സർ, യൂനുസ് സർ, റൗഫ് സർ തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി.

കഴിഞ്ഞ വർഷത്തെ മഴ കെടുതിയിൽ നിന്നും പ്രളയത്തിൽ നിന്നുമെല്ലാം മുക്തരായി പുതിയൊരു തിളക്കമേറിയ അധ്യയന വർഷവും പ്രതീക്ഷിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ ഒന്നടക്കം അക്ഷരമുറ്റത്ത് ചുവടുറപ്പിച്ചത്. വളരെ അധികം ശുഭാപ്തി വിശ്വാസത്തോടെയും പ്രതീക്ഷയോടും കൂടിയാണ് വിദ്യാർത്ഥികൾ പുസ്തകത്തിന്റെ ആദ്യ താളുകൾ മറിച്ചത്.

5

Author Profile

sulaikha
H2B

sulaikha

H2B

Leave a Reply

Your email address will not be published. Required fields are marked *

19 − six =