‘അക്ഷരദീപം’ തുറന്ന വായനശാല

എൻ എസ് എസ് സീതി സാഹിബ് ഹയർ സെക്കണ്ടറി സ്‌കൂൾ യൂണിറ്റിന്റെ നേതൃത്വത്തിൽ, സ്‌കൂളിൽ അങ്കണത്തിൽ ‘അക്ഷരദീപം’ തുറന്ന വായനശാല പ്രവർത്തനമാരംഭിച്ചു. പ്രിൻസിപ്പാൾ എം. കാസിം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ മൊയ്തു പാറമ്മൽ നൂറുദ്ധീൻ എം. എ എന്നിവർ നേതൃത്വം നൽകി.
പൂമംഗലം യൂ പി സ്‌കൂളിൽ 2018 ഡിസംബർ 23 മുതൽ 29 വരെ നടന്ന എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാംപിൽ വെച്ച്, വളണ്ടിയർമാർ സമീപത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളായിരുന്നു തുറന്ന വായന ശാലയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ടത്. വളണ്ടിയർമാർക്ക് പൂമംഗലത്തുനിന്നും പരിസര പ്രദേശങ്ങളിൽ നിന്നും ധാരാളം മികച്ച പുസ്തകങ്ങൾ ശേഖരിക്കാൻ സാധിച്ചു.

0

rufaida

K

Leave a Reply

Your email address will not be published. Required fields are marked *

four × three =